top of page

മത്സരം കൊഴുക്കും, JSW ഇലക്ട്രിക് കാർ വരുന്നു


ജെഎസ്ഡബ്ള്യു മോട്ടോഴ്സിൻ്റെ ഇലക്ട്രിക് കാർ ഈ വർഷം തന്നെ വരും. ഗ്യാസിലും ഓടാൻ പാകത്തിനുള്ള ഹൈബ്രിഡ് മോഡലാവും വരിക. നവംബറിൽ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


ഡീലർഷിപ്പ് ഫ്രാഞ്ചൈസി കൊടുക്കും മുമ്പ് കമ്പനി നേരിട്ട് പ്രധാന നഗങ്ങളിൽ ഔട്ലെറ്റുകൾ തുറക്കുമെന്നറിയുന്നു. രാജ്യത്തെ പ്രധാന നഗരങ്ങൾ പരിഗണനയിലുണ്ട്. മുംബൈ, ഡൽഹി, അഹമ്മദാബാദ് എന്നീ നഗരങ്ങളിൽ എന്തായാലും ഉണ്ടാവും. ഡയറക്ട് ഔട്ലെറ്റിനെ എക്സ്പീരിയൻസ് സെൻ്ററുകളായാവും ബ്രാൻ്റ് ചെയ്യുക.


ചൈനയിലെ സായ്ക് മോട്ടോർ കോർപ്പറേഷനുമായി JSW മോട്ടോഴ്സിന് സംയുക്ത സംരംഭമുണ്ട്. സ്റ്റീൽ മുതൽ സിമൻറ് വരെ കൈവെച്ചിട്ടുള്ള സജ്ജൻ ജിൻഡാലിൻ്റെ വ്യാവസായിക സാമ്രാജ്യം ഇന്ത്യയിലെ ഇലക്ട്രിക് വാഹന കമ്പോളത്തിലേക്ക് എത്തുന്നത് വലിയ സ്വപ്നങ്ങളുമായാണ്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന കമ്പോളമായ ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളിലൂടെ ചുവടുറപ്പിക്കാനാണ് JSW മോട്ടോഴ്സ് പദ്ധതിയിടുന്നത്.


ടാറ്റയെയും മഹീന്ദ്രയെയും എന്തിന് ടെസ്ലെയെയും നേരിട്ടു വേണം JSW ന് ചുവടുറപ്പിക്കാൻ. മഹാരാഷ്ട്രയിലെ‌ ചത്രപതി സാംഭാജി നഗറിൽ സ്വന്തം പ്ളാൻറ് നിർമ്മിച്ചു വരുന്നുണ്ട്. ഇലക്ട്രിക് ട്രക്കുകളുടെയും ബസ്സുകളുടെയും നിർമ്മാണത്തിനായി JSW ഗ്രീൻടെക് ലിമിറ്റഡ് എന്ന പേരിൽ പ്രത്യേക കമ്പനി സ്ഥാപിച്ചാവും പ്രവർത്തനം.


Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page