top of page

മൊബിക്വിക് എൻബിഎഫ്സി വരുന്നു


പ്രമുഖ ഫിൻടെക് കമ്പനിയായ വൺ മൊബിക്വിക് സിസ്റ്റംസിന് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനം തുടങ്ങാൻ റിസർവ് ബാങ്ക് അനുമതി നൽകി. മൊബിക്വിക് ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാവും കമ്പനിയുടെ എൻബിഎഫ്സി പ്രവർത്തിക്കുക.


മാതൃ കമ്പനിയുടെ നൂറു ശതമാനം ഉടമസ്ഥതയിലുള്ള ഉപകമ്പനിയായിരിക്കും മൊബിക്വിക് ഫിനാൻഷ്യൽ സർവീസസ്. റിസർവ് ബാങ്ക് രജിസ്ട്രേഷൻ രേഖകൾ കിട്ടിയാലുടൻ കമ്പനി പ്രവർത്തനം തുടങ്ങും.


അതിവേഗ വായ്പകളിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് ലക്ഷ്യമിടുന്നത്. എം എസ്എംഇ വായ്പ വേഗത്തിൽ സംരംഭകർക്ക് എത്തിക്കാനും ഉദ്ദേശിക്കുന്നു.


മൊബിക്വിക് ഇടപാടുകാരുടെ വൻനിര പുതിയ എൻബിഎഫ്സിക്ക് മുതൽക്കൂട്ടാവും. സാങ്കേതിക മികവ് ഉള്ളതുകൊണ്ടുതന്നെ മെച്ചപ്പെട്ട സേവനത്തിലൂടെ പുതിയ ഇടപാടുകാരെ നേടിയെടുക്കാനാവുമെന്നാണ് മാനേജ്മെൻ്റിൻ്റ കണക്കു കൂട്ടൽ.


ഈ വാർത്ത വന്നതോടെ വൺ മൊബി ക്വിക് സിസ്റ്റംസ് ഓഹരി വില 14% കൂടി. 60 ലക്ഷം ഓഹരികൾ ഒറ്റ ദിവസം കൈമാറ്റം ചെയ്യപ്പെട്ടു. ബിപിൻ പ്രീത് സിങ്ങും ഭാര്യ ഉപാസന ടക്കുവുമാണ് മൊബിക്വിക് സ്ഥാപകർ. 2009 ൽ സ്ഥാപിതമായ ഫിൻടെക് കമ്പനി പടിപടിയായി വളർന്ന് മുൻനിരയിലേക്ക് ഉയർന്നു.


Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page