ടെക് മഹീന്ദ്രയുടെ ലാഭം കൂടി, 36 രൂപ ലാഭവിഹിതം
- Sreekantan S

- Apr 22
- 1 min read

മുൻനിര ഐടി കമ്പനിയായ ടെക് മഹീന്ദ്രയ്ക്ക് നാലാംപാദത്തിൽ 1,354 കോടി ലാഭം. 20.7% വളർച്ച. ഓഹരി ഒന്നിന് 36 രൂപ അന്തിമ ലാഭവിഹിതമായി Q4ൽ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
വരുമാനം 4.7% കൂടി 15,076.1 കോടിയായി. ഇത് പ്രതീക്ഷിച്ചതിലും കൂടുതലാണ്. EBIT (പലിശയ്ക്കും നികുതിക്കും മുമ്പുള്ള വരുമാനം ) മുൻ പാദത്തെ അപേക്ഷിച്ച് 10.2% കൂടി 2,084 കോടിയായി. മുൻ വർഷം നാലാം പാദത്തെ അപേക്ഷിച്ച് 48.3% വർധന. Ebit മാർജിൻ 13.8%. നികുതി കിഴിച്ചുള്ള ലാഭം 16% കൂടി.
പ്രതി ഓഹരി വരുമാനം അഥവാ
ഇപിഎസ് 15.24 രൂപ. 2026 സാമ്പത്തിക വർഷം നാലാം പാദത്തിൽ 36 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചതോടെ മൊത്തം വാർഷിക ലാഭവിഹിതം 51 രൂപയായി.
8,456 കോടി പണമായി കമ്പനിയുടെ പക്കലുണ്ട്. ആർട്ടിഫിഷ്യൽ ഇൻറലിജൻസിന് പ്രാമുഖ്യം നൽകിയാണ് മുന്നോട്ടുള്ള പ്രയാണമെന്ന് മാനേജ്മെൻറ് കമൻററിയിൽ പറയുന്നു. 1,47,623 പേർ പേ റോളിലുണ്ട്. കൊഴിഞ്ഞുപോക്ക് നിരക്ക് 12 % ൽ ഏതാണ്ട് സ്ഥിരതയാർജ്ജിച്ചിട്ടുണ്ട്. 1,463.30 രൂപയിലാണ് ടെക് മഹീന്ദ്ര ഓഹരി ഇന്ന് ക്ളോസ് ചെയ്തത്. പൊതു വിലയിടിവിൻ്റ ഭാഗമായി വന്ന വീഴ്ച മാത്രം.
1,404 വരെ ഒരു വേള താഴ്ന്നിട്ട് തിരിച്ചു കയറുകയായിരുന്നു.




Comments