top of page

ജിയോ ഐപിഒ RIL ഓഹരിക്ക് ഊർജ്ജം പകർന്നു

Jun 22
1 min read

ജിയോ ഐപിഒ റിലയൻസ് നിക്ഷേപകരെ ആവേശം കൊള്ളിക്കുന്നു. തിങ്കളാഴ്ച അതിൻ്റ സൂചനകൾ കാണുന്നു. 1,344.90 രൂപ വരെ  RILന്  ഒരു വേള വില വന്നു.ക്ളോസ് ചെയ്തത് 1,324. 70ൽ .


ബ്രോക്കറേജുകൾ ജിയോ വാല്യംവേഷൻ കണക്കു കൂട്ടി റിലയൻസിൻ്റെ ലക്ഷ്യവില ഉയർത്തി. CLSA  റിലയൻസ് ഇൻഡസ്ട്രീസിന് പറയുന്ന ലക്ഷ്യ വില 1,800 രൂപ. ബ്രോക്കറേജുകളിൽ റിലയൻസിൽ ഏറ്റവും കൂടുതൽ മുല്യം പറയുന്നത് CLSAയാണ്.


ജഫ്രിസ് RIL ഓഹരിക്ക് 1,675 രൂപ ലക്ഷ്യവിലയായി പറയുന്നു. 2030 ഓടെ റിലയൻസിൻ്റെ വരുമാനം ഒരു ട്രില്യൺ ഇന്ത്യൻ രൂപയാവുമെന്ന പ്രതീക്ഷയാണ് ജഫ്രിസ് മുന്നോട്ട് വെക്കുന്നത് .


മോത്തിലാൽ ഓസ്വാൾ 1,655 രൂപ ലക്ഷ്യം പറയുന്നു. റിലയൻസിൻ്റെ പുതിയ ദർശന രേഖയിൽ വളർച്ചയ്ക്ക് വേണ്ടതെല്ലാം ഉണ്ടെന്ന നിഗമനത്തിലാണ് മോത്തിലാൽ ഓസ്വാൾ ഈ ലക്ഷ്യവില പറയുന്നത്.


1,640 രൂപ ലക്ഷ്യം വെച്ച് റിലയൻസ് വാങ്ങാമെന്ന ശുപാർശയാണ് നൊമുറയും മുന്നോട്ട് വെക്കുന്നത്. Al ഊന്നലും അവരുടെ ന്യം എനർജി ബിസിനസ്സും ഭാവി വളർച്ചയ്ക്ക് തുണയാകുമെന്ന് നൊമുറ കരുതുന്നു


നിയമാനുസൃത മുന്നറിയിപ്പ്. ഓഹരി ഇടപാടുകളിൽ നഷ്ട സാദ്ധ്യതയുണ്ട്. സെബി അംഗീകൃത അനലിസ്റ്റുകളുടെ വിദഗ്ദ്ധോപദേശം തേടി മാത്രം നിക്ഷേപ തീരുമാനങ്ങളെടുക്കുക.


bottom of page