top of page

ക്രൂഡ് കയറിയപ്പോൾ ഓഹരി താഴെ

Sep 8
1 min read

ഈ ആഴ്ച രണ്ടാം ദിവസവും ഓഹരിയിൽ താഴ്‌ചയും വീഴ്ചയും. ഒരു വേള നിഫ്റ്റി ഇന്ന് കഴിഞ്ഞ മൂന്നു മാസത്തെ തറ തൊട്ടു തൊട്ടില്ല എന്ന നിലയ്ക്കായി. ക്രൂഡ് വില 100 ഡോളറിലേക്ക് കയറുന്നതിൻ്റെ ആവലാതിയാണ് എല്ലാറ്റിനും കാരണം.


ഐടി, ബാങ്കിങ്, ഓയിൽ ആൻ്റ് ഗ്യാസ് എല്ലാം താഴോട്ടായിരുന്നു. ഇതിനിടയിലും മിഡ് കാപ്പ് , സ്മാൾ കാപ്പ് ഇൻഡക്സുകൾ പ്ളസായി ക്ളോസ് ചെയ്തു.


ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ ലൈഫ് ഇൻഷൂറൻസ്, എൽ ആൻറ് ടി, അൾട്രാടെക് സിമൻറ് എന്നിവർ താഴ്ന്ന വമ്പന്മാരിൽപ്പെടുന്നു.


ഭാരത് ഇലക്ട്രോണിക്സ്, എച്ച് യുഎൽ, ഒഎൻജിസി, ഐഷർ മോട്ടോഴ്‌സ്, അദാനി പോർട്സ് എന്നിവ കൂട്ടപ്പൊരിച്ചിലിനിടയിലും പിടിച്ചു നിന്നു.

bottom of page