top of page

കൊച്ചി- തൂത്തുക്കുടി ഗ്യാസ് പൈപ്പ് ലൈൻ കരാർ ഐഒസിക്ക്


കൊച്ചി-കന്യാകുമാരി - തൂത്തുക്കുടി പ്രകൃതി വാതക പൈപ്പ് ലൈൻ സ്ഥാപിക്കാനുള്ള കരാർ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്. പെട്രോളിയം ആൻ്റ്  നാച്വറൽ ഗ്യാസ്  റഗുലേറ്ററി ബോർഡ് (PNGRB) ഇതിനായി ഐഒസിക്ക് അനുമതി നൽകി.


പ്രകൃതി വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതോടൊപ്പം പ്രവർത്തിപ്പിക്കുന്നതിൻ്റെയും വികസിപ്പിക്കുന്നതിൻ്റെയും ചുമതല ഐഒസിക്കായിരിക്കും. കൊച്ചിയിലെ പുതുവൈപ്പ് എൽഎൻജി ടെർമിനലിൽ നിന്ന് തുടങ്ങുന്ന പൈപ്പ് ലൈൻ 425 കിലോമീറ്റർ പിന്നിട്ട് തൂത്തുക്കുടിയിലെത്തും. കേരളത്തിലെയും തെക്കൻ തമിഴ്‌നാട്ടിലെയും എൽ എൻജി ആവശ്യം ഈ പൈപ്പ് ലൈൻ വഴി നിറവേറ്റാനാവും.


പദ്ധതിക്കായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സമർപ്പിച്ച സാങ്കേതിക, സാമ്പത്തിക വ്യവസ്ഥകൾ ലഭ്യമായവയിൽ മികച്ചതായിരുന്നു. ദക്ഷിണേന്ത്യയ്ക്ക് മൊത്തത്തിൽ മുതൽക്കൂട്ടാവുന്ന ഈ പദ്ധതി പൂർത്തിയാവുന്നതോടെ ഐഒസിക്ക് ചരിത്ര നേട്ടമാവും.

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page