top of page

ഇൻഫോസിസ് സിഇഒയ്ക്ക് 51.75 കോടിയുടെ ഓഹരികൾ


ഇൻഫോസിസ്  സിഇഒ സലിൽ പരേഖിന് എംപ്ലോയിസ് സ്റ്റോക് ഓപ്ഷൻ വഴി 51.75 കോടിയുടെ ഓഹരികൾ. നോമിനേഷൻ ആൻറ് റമ്യൂണറേഷൻ കമ്മിറ്റി ശുപാ‌ർശകൾ ഡയറക്ടർ ബോർഡ് അംഗീകരിച്ചതായി ഇൻഫോസിസ് സ്റ്റോക് എക്സ്ചേഞ്ചുകളെ രേഖാമൂലം അറിയിച്ചു. ജീവനക്കാരുടെ വേതന വർധനയിൽ തീരുമാനമായില്ല.


സലിൽ പരേഖിൻ്റെ വാർഷിക പ്രവർത്തന മികവുമായി ബന്ധപ്പെടുത്തിയാണ് ഈ ആനുകൂല്യം നൽകുന്നതെന്ന് ഇൻഫോസിസ് കത്തിൽ വിശദീകരിക്കുന്നു. ആന്വൽ പെർഫോമൻസ് ഇക്വിറ്റി ഗ്രാൻ്റ് ഇനത്തിൽ 34.75 കോടിയുടെ ഓഹരികൾ, ലക്ഷ്യങ്ങൾ നേടിയ വകയിൽ രണ്ട് കോടിയുടെ ഓഹരികൾ, ഓഹരി പങ്കാളിത്തത്തിൻ്റ റിട്ടേൺ ഇനത്തിൽ 5 കോടിയുടെ ഓഹരികൾ, 2019ലെ പ്രവർത്തന മികവിൻ്റെ ഭാഗമായി 10 കോടിയുടെ ഓഹരികൾ എന്നിങ്ങനെയാണ് 51.75 കോടിയുടെ പാക്കേജ് നൽകുന്നത്.


കഴിഞ്ഞ വർഷവും കമ്പനി ഏതാണ്ട് ഇതേ തോതിൽ സലിൽ പരേഖിന് ആനുകൂല്യങ്ങൾ നൽകിയിരുന്നു. എക്സിക്യൂട്ടീവ് തലത്തിൽ ഉയർന്ന വേതനം തുടർച്ചയായി നൽകാൻ ഇൻഫോസിസ് മാനേജ്മെൻ്റിന് കഴിയുന്നുണ്ട്. ചീഫ് എക്സിക്യൂട്ടീവിൻ്റ ആനുകൂല്യങ്ങളുടെ സിംഹ ഭാഗവും സ്റ്റോക് ഇൻസെൻ്റീവാണ്.


ഐടി മേഖല പൊതുവിൽ നേരിടുന്ന പ്രശ്‌നങ്ങൾ കാരണമാണ് ജീവനക്കാരുടെ വേതന പരിഷ്കരണം വൈകുന്നതെന്ന് ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജയേഷ് സങ്ക്റജ്ക പറയുന്നു.വിഷയം സജീവ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. വർധന നിരക്ക്, നൽകുന്ന സമയം, എല്ലാം പരിഗണിച്ചു വരികയാണെന്നും അദ്ദേഹം പ്രവർത്തന ഫലം പുറത്തുവിട്ട ശേഷമുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.


Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page