ജിയോ മെഗാ ഐപിഒ പ്രഖ്യാപിച്ച് RIL എജിഎം
Jun 19
1 min read

റിലയൻസ് ജിയോയുടെ മെഗാ ഐപിഒ മുകേഷ് അംബാനി പ്രഖ്യാപിച്ചു. നാൽപ്പത്തിയൊമ്പതാമത് റിലയൻസ് ഇൻഡസ്ട്രീസ് എജിഎമ്മിലാണ് അംബാനിയുടെ സുപ്രധാന പ്രഖ്യാപനം.
ജിയോ ഐപിഒയ്ക്കായി സെബി മുമ്പാകെ അപേക്ഷ നൽകുമെന്ന് മുകേഷ് യോഗത്തിൽ പറഞ്ഞു. സെബിക്ക് സമർപ്പിക്കേണ്ട കരടു രേഖയ്ക്ക് ജിയോ പ്ളാറ്റ്ഫോംസ് ഡയറക്ടർ ബോർഡ് യോഗം അനുമതി നൽകി കഴിഞ്ഞു. തുടർ നടപടികൾ ഇഷയും ആകാശും ആനന്ദും ഏകോപിപ്പിക്കുമെന്നും മുകേഷ് അംബാനി അറിയിച്ചു.
റിലയൻസ് ഗ്രൂപ്പ് ഇനി സമ്പത്ത് സൃഷ്ടിക്കാൻ പോകുന്നത് ആ വഴിക്കായിരിക്കുമെന്ന പ്രതീക്ഷയാണ് ചെയർമാൻ പുലർത്തുന്നത്. 10 രൂപ മുഖവിലയുള്ള 27 കോടി ഓഹരികളാവും ഈ മെഗാ ഇഷ്യു വഴി വിൽക്കുക. ഇഷ്യു വില ബുക്ക് ബിൽഡിങ് വഴി നിശ്ചയിക്കാനാണ് പദ്ധതി.



