സർവ്വത്ര മുന്നേറ്റം, റാലി തുടരുന്നു
Jun 15
1 min read

യുദ്ധ ഭീതി അകന്നതോടെ സ്റ്റാക് മാർക്കറ്റിൽ പഴയ ആരവം. സെൻസെക്സിൽ ആദ്യന്തം മുന്നേറ്റം. നിഫ്റ്റിയും അതേ മട്ടിൽ. ക്ളോസിങ്ങിൽ സെൻസെക്സ് 736 പോയൻ്റും നിഫ്റ്റി 231 പോയൻ്റും മുന്നേറി.
ക്രൂഡ് വില 4.55% കുറഞ്ഞത് ഇടപാടുകാർക്ക് ആവേശം പകർന്നു.എല്ലാ സെക്ടറൽ ഇൻഡക്സുകളും സ്മാൾ കാപ്പും മിഡ് കാപ്പും മുന്നേറി.എച്ച്ഡിഎഫ്സി ബാങ്ക് രണ്ടു ശതമാനം കയറി. എൽ ആൻറ് ടിയുടെ നേട്ടം മൂന്നു ശതമാനത്തിലേറെ.
ചാർട്ട് വെച്ച് ഫലം പറയുന്ന സാങ്കേതിക വിദഗ്ദ്ധർ വരും ദിവസങ്ങളിലും വലിയ വ്യതിയാന സാദ്ധ്യതയാണ് പറയുന്നത്.നിഫ്റ്റി 24,029 കടന്നാൽ
24, 300- 600 റേഞ്ചിലേക്ക് പോകാം. പക്ഷെ, അതിനു മുമ്പ് ഒരു കൺസോളിഡേഷൻ ഉണ്ടാവുമെന്നാണ് ടെക്നിക്കൽ അനലിസ്റ്റുകൾ പൊതുവിൽ പറയുന്നത്.



