Q4 ഫലത്തിൽ നിരാശ, SBI ഓഹരി താഴോട്ട്
- Sreekantan S

- May 8
- 1 min read

എസ്ബിഐ Q4 ഫലം പ്രതീക്ഷക്കൊത്ത് ഉയരാതിരുന്നതോടെ ഓഹരി വില 6.74% താഴ്ന്നു. ഓഹരി ഒന്നിന് 17.35 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.
Q4 ലാഭം 5.6% കൂടി. പ്രവർത്തന ലാഭവും മാർജിനും കുറഞ്ഞു. നെറ്റ് ഇൻറസ്റ്റ് ഇൻകം പ്രതീക്ഷക്കൊത്ത് ഉയരാതിരുന്നതും നിരാശപ്പെടുത്തി.
19,864 കോടിയാണ് Q4 ലെ ലാഭം.കഴിഞ്ഞ വർഷം Q4 ൽ നേടിയത് 18,643 കോടി. ഈ വർഷം Q4ൽ ലാഭമായി പ്രതീക്ഷിച്ചിരുന്നത് 20,312 കോടി.
ബാങ്ക് നിക്ഷേപങ്ങൾക്ക് കൊടുക്കുന്ന പലിശയും വായ്പയ്ക്ക് ഈടാക്കുന്ന പലിശയും തമ്മിലുള്ള വ്യത്യാസമായ നെറ്റ് ഇൻറസ്റ്റ് ഇൻകമായി നേടിയത് 44,380 കോടി. മുൻ വർഷം ഇതേ കാലത്ത് നേടിയത് 42,618 കോടി. ഇതിൽ കൂടുതൽ NII മാർക്കറ്റ് പ്രതീക്ഷിച്ചിരുന്നു. ഡിവിഡൻ്റ് ലഭിക്കാനുള്ള റെക്കോഡ് തിയ്യതി മെയ് 16 ആണ്. ജൂൺ 4 ന് ലാഭവിഹിതം വിതരണം ചെയ്യും
എസ്ബിഐ ഓഹരി ഇന്ന് ക്ളോസ് ചെയ്തത് 6.74% വിലയിടിവോടെ 1018.40 രൂപയിൽ.1010.90 രൂപ വരെ ഒരു വേള താഴ്ന്നിരുന്നു.




Comments