top of page

NSE ഐപിഒ, വില നാളെ അറിയാം

Sep 10
1 min read

ഐപിഒ വില എൻഎസ്ഇ നാളെ പ്രഖ്യാപിക്കുമെന്നറിയുന്നു. 23,000 കോടിയായി സമാഹരണ ലക്ഷ്യം വെട്ടിക്കുറയ്ക്കുകയാണെന്നും സൂചനയുണ്ട്. മുപ്പതിനായിരം കോടി സമാഹരിക്കാനാണ് ആദ്യം മുതൽ ആസൂത്രണം ചെയ്തിരുന്നത്.


റിലയൻസിൻ്റ ഡിജിറ്റൽ പ്ളാറ്റ്ഫോം മെഗാ ഇഷ്യുവുമായി വരുന്ന സാഹചര്യം കൂടി എൻഎസ്ഇ പരിഗണിക്കുന്നുണ്ടാവണം. 1700- 1785 റേഞ്ചിൽ വാഗ്ദാന വില വരാനാണ് സാദ്ധ്യതയെന്ന് ബ്ളൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു.


പ്രൊമോട്ടർ കമ്പനികൾ ഓഫർ ഫോർ സെയിൽ വെട്ടിച്ചുരുക്കാനാണത്രെ തീരുമാനം. എന്തായാലും നാളെ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ ചിത്രം തെളിയും.

bottom of page