top of page

FDI, മുൻകൂർ അനുമതി നിർബന്ധമാക്കി സർക്കാർ


അതിർത്തി പങ്കിടുന്ന രാഷ്ട്രങ്ങളിൽ നിന്നുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്ര സർക്കാർ അനുമതി നിർബന്ധമാക്കി.

കേന്ദ്ര ധനമന്ത്രാലയം ഇതു സംബന്ധിച്ച വിജ്ഞാപനമിറക്കി.


പാകിസ്താൻ്റ കാര്യത്തിൽ പ്രത്യേക നിബന്ധനകൾ വെച്ചിട്ടുണ്ട്. പാകിസ്താനിൽ നിന്നുള്ള വ്യക്തികളോ സ്ഥാപനങ്ങളോ ഇന്ത്യയിൽ പണം മുടക്കാൻ  കേന്ദ്ര സർക്കാരിൻ്റെ മുൻകൂർ അനുമതി വാങ്ങിയിരിക്കണം. പ്രതിരോധം, ബഹിരാകാശം, ആണവോർജ്ജം തുടങ്ങിയ മേഖലകളിൽ പാകിസ്താൻ നിക്ഷേപം അനുവദിക്കില്ല. പാകിസ്താന് അനുഗുണമാവുന്ന ഓഹരി കൈമാറ്റങ്ങളും ഉടമസ്ഥാവകാശ കൈമാറ്റങ്ങളും വിലക്കിയിട്ടുണ്ട്.


അതിർത്തി പങ്കിടുന്ന രാഷ്ട്രങ്ങളിൽ നിന്നുള്ള വിദേശ നിക്ഷേപത്തിനെല്ലാം സർക്കാർ അനുമതി മുൻകൂർ വാങ്ങണമെന്ന് ധന മന്ത്രാലയ വിജ്ഞാപനത്തിൽ പറയുന്നു. 2020 മുതൽ തന്നെ സർക്കാർ ഈ വിഷയത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating

© 2026 by takingstock.co

bottom of page